09 May 2024 Thursday

കാലടി വിദ്യാപീഠം യൂ പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

ckmnews


 എടപ്പാൾ: കാലടി വിദ്യാപീഠം യൂ പി സ്കൂൾ എഴുപത്തിമൂന്നാമത് വാർഷികാഘോഷം പി.ടി എ പ്രസിഡണ്ട് ഗണേഷ് കോലത്രയുടെ അദ്ധ്യക്ഷതയിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസലം കെ തിരുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കോമഡി ആർട്ടിസ്റ്റ് ഇടവേള റാഫി മുഖ്യ അഥിതിയായി. എൻഡോവ്മെൻ്റ് വിതരണം വാർഡ് മെമ്പർ ശ്രീ എൻ കെ അബ്ദുൾ ഗഫൂറും, എടപ്പാൾ എ.ഇ.ഒ ശ്രീ നാസർ വി.കെ. എന്നിവർ വിതരണം ചെയ്തു.വിദ്യാലയം പുറത്തിറക്കിയ പത്രിക ദ്യുതി പ്രകാശനം എടപ്പാൾ ബി.പി.ഒ.ശ്രീ കെ.ബിനീഷ് നിർവ്വഹിച്ചു .പ്രധാനാധ്യാപകൻ ശ്രീ എ.ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർമാരായ പ്രകാശൻ കാലടി, എം ജയശ്രീ, വാർഡ് മെമ്പർമാരായ ബഷീർ തുറയാറ്റിൽ, പി.ഗിരിജ, കെ.ജി.ബാബു.സി.ഹരിദാസ് (ജി എൽ പി സ്കൂൾ കാലടി) സി.വി ജ്യോതി (എ എം എൽ പി സ്കൂൾ മാണിയൂർ).എ.അബ്ദുൾ റഷീദ്.ഷൈനി സി.കെ.ടി നാരായണൻ മാസ്റ്റർ, പി.സ്കൂൾ ലീഡർ എം ശ്രീനിധി എന്നിവർ സംസാരിച്ചു.ടി മനോജ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാവിരുന്നും അരങ്ങേറി സമ്മാന ധാനവും നടന്നു.