09 May 2024 Thursday

പാചക വാതക ഗ്യാസിന് വില വർദ്ധന സി പി ഐ പ്രതിഷേധിച്ചു

ckmnews

എടപ്പാൾ: കേന്ദ്ര സർക്കാർ പാചക വാതക ഗ്യാസിന് ഗാർഹിക ഉപയോഗത്തിനുള്ളത് അമ്പത് രൂപയും , വാണിജ്യാവശ്യത്തിന് മുന്നൂറ്റി അമ്പത് രൂപയും വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സി പി ഐ പ്രകടനവും, യോഗവും നടത്തി. മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു. പി വി ബൈജു അധ്യക്ഷത വഹിച്ചു ഇ വി അനീഷ്, കെ പി റാബിയ , നാസർ എടപ്പാൾ, നവാസ് ശുകപുരം. പരമേശ്വരൻ , സി വി സുഹൈർ, മണി തടത്തിൽ , സതീശൻ, ഗിരീഷ് അണ്ണങ്ങാട്ട്, വിഷ്ണു കരുവാട്ട് എന്നിവർ സംസാരിച്ചു