09 May 2024 Thursday

ആലംകോട് യൂത്ത് കോണ്‍ഗ്രസ്സ് ചങ്ങരംകുളത്ത് വാഷിംഗ് കോര്‍ണ്ണര്‍ സ്ഥാപിച്ചു

ckmnews

ചങ്ങരംകുളം:കൊറോണ വയറസ്‌ വ്യാപനം തടയാൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തുടങ്ങി വെച്ച HandWash_Challenge ന്റെ ഭാഗമായ്‌ ചങ്ങരംകുളത്തെ വില്ലേജ് ഓഫീസിന്റെ  പരിസരത്ത് വില്ലേജ് ഓഫീസിലേക്ക് വരുന്നവർക്കും, പൊതുജനങ്ങൾക്കും, ഉപയോഗിക്കാൻ വിധം ആലംകോട്  യൂത്ത് കോൺഗ്രസ് കമ്മിറ്റി വാഷിംഗ് കോർണർ സ്ഥാപിച്ചു. ആലക്കോട് മണ്ഡലം പ്രസിഡന്റ് പി ടി  ഖാദർ ഉദ്ഘാടനം ചെയ്തു. അഡ്വ സിദ്ദീഖ് പന്താവൂർ, കരയിൽ അപ്പൂ, യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം പ്രസിഡണ്ട് അരുൺലാൽ കോക്കൂർ, ഫൈസൽ സ്നേഹ നഗർ, രഞ്ജിത്ത് അടാട്ട്, സലിം ചങ്ങരംകുളം, റെജി ഒതളൂർ, സുഹൈർ എറവറാംകുന്ന്., അബൂ താഹിർ, ഹരിലാൽ, ഹക്കീം, ഷാനു പെരുമുക്ക്

 എന്നിവർ സാന്നിധ്യം വഹിച്ചു.