26 April 2024 Friday

കെബി ശിവദാസന്റെ നിരാഹാര സമരം ചങ്ങരംകുളത്ത് തുടങ്ങി

ckmnews

ചങ്ങരംകുളം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെബി ശിവദാസന്‍ നടത്തുന്ന ഉപവാസ സമരം ചങ്ങരംകുളത്ത് തുടങ്ങി.മതത്തിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങളെ വേര്‍തിരിക്കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജീവകാരുണ്യ പ്രവര്‍ത്തകനും ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളിയുമായ കെബി ശിവദാസന്‍ ഉപവാസം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച ഉപവാസ സമരം അഡ്വ.എ എം രോഹിത് കെ പി സി സി അംഗം ഉദ്ഘാടനം ചെയ്തു.കെവി കാദര്‍ അധ്യക്ഷത വഹിച്ചു.വൈകിയിട്ട് 6 വരെ നീളുന്ന ഉപവാസ സമരത്തില്‍ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കും