26 April 2024 Friday

ചിയ്യാനൂർ കോട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു

ckmnews

ചിയ്യാനൂർ കോട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു

ചങ്ങരംകുളം:ചിയ്യാനൂർ കോട്ടയിൽ ശ്രീ മഹാവിഷ്ണു അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം വിപുലമായി ആഘോഷിച്ചു.കാലത്ത് പതിവ് പൂജകളും വിശേഷാൽ പൂജകളും നടന്നു.വൈകുന്നേരത്തോടെ എഴുന്നള്ളിപ്പ് തുടർന്ന് വിവിധ വരവുകളും ഉണ്ടായിരുന്നു.ദീപാരാധനക്ക് ശേഷം ചൈനീസ് വെടിക്കെട്ടും.രാത്രി 9 മണിക്ക് നാട്ടുകൂട്ടം പൂരാഘോഷ കമ്മിറ്റി ഒരുക്കിയ വള്ളുവനാട് ആദിമൊഴി നാടൻപാട്ട് സംഘം അവതരിപ്പിച്ച കളിയരങ്ങും അരങ്ങേറി.വ്യാഴാഴ്ച പുലർർച്ചെ പതിവ് ചടങ്ങുകളോടെ ഉത്സവം സമാപിച്ചു