26 April 2024 Friday

കടവല്ലൂര്‍ പഞ്ചായത്തിലെ കോവിഡ് ടെസ്റ്റില്‍ ചങ്ങരംകുളം മദര്‍ ഹോസ്പിറ്റലിലെ ഒരു നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews


പെരുമ്പിലാവ്:കടവല്ലൂർപഞ്ചായത്തിലെ മൂന്നാം വാർഡ് കല്ലുംപുറത്ത് ചങ്ങരംകുളം മദർ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻറായി ജോലിചെയ്യുന്ന 50 വയസ്സുള്ള സ്ത്രീക്കാണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചത്.ഒമ്പതാം വാർഡിലും ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ട് ഉണ്ട്.രോഗം സ്ഥിരീകരിച്ച വ്യക്തി കഴിഞ്ഞ വെള്ളിയാഴ്ച മണിയറക്കോട്  പള്ളിയിൽ ജുമാ നമസ്കാരത്തിൽ പങ്കെടുത്തിരുന്നു.വെള്ളിയാഴ്ച നമസ്കാരത്തിൽ പങ്കെടുത്തവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്.സമ്പർക്കം മൂലമുള്ള രോഗവ്യാപനം  കണക്കിലെടുത്ത്  ഒമ്പതാം വാർഡായ മണിയറക്കോട് കണ്ടോൺമെൻറ് സോൺ ആക്കാൻ ആരോഗ്യ വിഭാഗം ശുപാർശ ചെയ്തിട്ടുണ്ട്.