27 April 2024 Saturday

ചങ്ങരംകുളം അയിനിച്ചോട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു : കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews


ചങ്ങരംകുളം : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാറില്‍ ഉണ്ടായിരുന്ന കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു . ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ അയിനിച്ചോട് സെന്ററില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചരമണിയോടെയാണ് സംഭവം . ചിറവല്ലൂര്‍ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിന് ആണ് അപ്രതീക്ഷിതമായി തീ പിടിച്ചത് .കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത്കൊണ്ട് വലിയ അപകടം ഒഴിവായി . തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്