09 May 2024 Thursday

എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റി സംഘടിപ്പിച്ച ബ്രോഡ്കാസ്റ്റ് ക്യാമ്പ് സമാപിച്ചു

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റി സംഘടിപ്പിച്ച ബ്രോഡ്കാസ്റ്റ് ക്യാമ്പ് സമാപിച്ചു


ചങ്ങരംകുളം: എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റി സംഘടിപ്പിച്ച സർക്കിൾ ലീഡേഴ്സ് ക്യാമ്പ് കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് ക്യാമ്പസിൽ സമാപിച്ചു. പ്രസിഡണ്ട് സി.നജീബ് അഹ്സനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ സെക്രട്ടറി സി.വി.ജലീൽ അഹ്സനി കാളാച്ചാൽ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം സുലൈമാൻ സഖാഫി മാളിയേക്കൽ മുഖ്യവിഷയാവതരണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ എസ് വൈ എസ് ദഅവ സെക്രട്ടറി എ.ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക്,കെ.അബ്ദുസ്സലാം സഅദി കക്കിടിപ്പുറം, ആസിഫ് തണ്ടിലം, ഗഫൂർ അഹ്സനി തിരുത്തി പ്രസംഗിച്ചു.