09 May 2024 Thursday

എടപ്പാളിലെ ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഘം പിടിയിൽ അറസ്റ്റിലായത് ചങ്ങരംകുളം സ്വദേശി അടക്കം രണ്ട് പേർ പിടിയിൽ

ckmnews

എടപ്പാളിലെ ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഘം പിടിയിൽ 

അറസ്റ്റിലായത് ചങ്ങരംകുളം സ്വദേശി അടക്കം രണ്ട് പേർ പിടിയിൽ


എടപ്പാൾ:ക്ഷേത്രത്തിൽ നിന്ന് തൂക്ക് വിളക്കും,മണികളും അടക്കമുള്ള പൂജാസാമഗ്രികൾ കവർച്ച ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങരംകുളം നന്നംമുക്ക് താമസിക്കുന്ന പുതിയേടത്ത് ലത്തീഫ്(38)തൃശ്ശൂർ പുത്തൂർ സ്വദേശി ചെമ്മാനി വിഷ്ണു(31)എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്.ശനിയാഴ്ച പുലർച്ചെയാണ് എടപ്പാൾ ത്രിപുരാനന്ദരാ ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ മോഷ്ടിച്ച് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്.നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ സംഘത്തെ തടഞ്ഞ് വെച്ച് പോലീസിന് കൈമാറുകയായിരുന്നു.ചങ്ങരംകുളം എസ്ഐ ബാബൂ ജോർജ് ,സിപിഒ രാജേഷ് ,ജെറോം,സീനിയർ സിപിഒ ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു