09 May 2024 Thursday

എടപ്പാൾ ഹൈസ്കൂൾ പരിസരം റോഡ് പ്രവൃത്തി ആരംഭിച്ചു

ckmnews

എടപ്പാൾ ഹൈസ്കൂൾ പരിസരം റോഡ് പ്രവൃത്തി ആരംഭിച്ചു


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാൾ ഹൈസ്കൂൾ പരിസരം റോഡ് പ്രവൃത്തി ആരംഭിച്ചു.സംസ്ഥാന സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് എടപ്പാൾ ഹൈസ്കൂൾ പരിസരത്ത് നവീകരണവും കട്ട വിരിക്കലും നടക്കുന്നത്,നിർമാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ,സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ എംഎ നജീബ് എന്നിവരുടെ നേതൃത്വത്തിൽ,പഞ്ചായത്ത് അംഗം സുഹൈല ഹഫീഫ് ,ബാവഹാജി,ഷംസു എന്നിവർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.14 ലക്ഷം രൂപയുടെ പഞ്ചായത്ത്‌ ഫണ്ടുകൂടി ഉപയോഗപ്പെടുത്തി ഐ, ടി, സി, വിക്ടറി റോഡ് നവീകരണവും ഒരുമിച്ചു പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്, അതിന്റെ നാലാം ഘട്ടത്തോടെ എടപ്പാൾ റിങ് റോഡിന്റെ പണി കൂടി പൂർത്തീകരിച്ചാൽ ജനങ്ങളൾ കാലങ്ങളായി അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നതാണ് നേട്ടമെന്നു സ്ഥല സന്ദർശനശേഷം പ്രസിഡണ്ട്‌ മജീദ് കഴുങ്കിൽ പറഞ്ഞു,