26 April 2024 Friday

ഭവന -ആരോഗ്യ -ശുചിത്വ മേഖലകൾക്ക് ഊന്നൽ നല്കി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ

ckmnews

ഭവന -ആരോഗ്യ -ശുചിത്വ മേഖലകൾക്ക്  ഊന്നൽ  നല്കി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  വികസന സെമിനാർ 


എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ  2023 - 2024 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ  പെരുമ്പടപ്പ്  ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡൻ്റ്  അഡ്വ. ഇ . സിന്ധു നിർവ്വഹിച്ചു.എരമംഗലം  കിളിയിൽ പ്ലാസയിൽ വെച്ച്  നടന്ന ചടങ്ങിൽ  പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി  തയ്യാറാക്കിയ പദ്ധതിയിൽ  ഭവന - ആരോഗ്യ - ശുചിത്വ മേഖലകൾക്ക്  ഊന്നൽ നല്കിയ  വാർഷിക പദ്ധതിയിൽ  ഉദ്പാദന - സേവന - കുടിവെള്ള -മേഖലക്ക്  പ്രാധാന്യം നല്കിയും  ,  പശ്ചാത്തലം  ,  തെരുവ് വിളക്ക് ,വിദ്യഭ്യാസ , വനിത , ശിശു , ഭിന്നശേഷി , അതി ദാരിദ്ര നിമാർജ്ജന , പ്രദേശിക ടൂറിസം , ദുരന്ത നിവാരണം  തുടങ്ങി  മറ്റു  പദ്ധതികൾക്ക്  പരിഗണന നല്കുകയും  ചെയ്യുന്ന രീതിയിലാണ് പദ്ധതികൾക്ക്  രൂപം  നല്കിയിട്ടുള്ളത്.ഭവന നിർമാണ മേഖലയ്ക്ക്   6500000 രൂപയും  , ശുചിത്വം - കുടിവെള്ളം  -  മാലിന്യ സംസ്കരണം  മേഖലക്ക്  5000000 രൂപയും ,ആരോഗ്യ

മേഖലക്ക്  4775000 രൂപയും , പട്ടികജാതി  മേഖലക്ക് 2683000  രൂപയും  , മത്സ്യ - ക്ഷീര  മേഖലക്ക്  3300000 രൂപയും ,  കാർഷിക മേഖലക്ക്  2500000  രൂപയും ,  വിദ്യഭ്യാസം - ശിശു - വനിത - ഭിന്നശേഷി കല - കായിക  മേഖലക്ക് - 

7000000  രൂപയും  വകയിരുത്തി . 


ഗ്രാമ പഞ്ചായത്ത്  വൈസ്  പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി  ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര  ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ പി. റംഷാദ് , പി. അജയൻ ,  ഗ്രാമ പഞ്ചായത്തംഗം  ഹുസ്സൈൻ പാടത്തകയിൽ,

ആസൂത്രണ സമിതി വൈസ്   ചെയർമാൻ കെ.എം.അനന്തകൃഷ്ണൻ,

അംഗങ്ങളായ  സുനിൽ കാരാട്ടേൽ , പി.വി. മുഹമ്മദ് ,  മുൻ പ്രസിഡൻ്റ്  

പ്രേമജ സുധീർ പി. അശോകൻ ,   

ടി.പി. കേരളീയൻ , തുടങ്ങിയവർ സംസാരിച്ചു .  ഗ്രാമ പഞ്ചായത്ത്  അസിസ്റ്റൻറ് ടി. കവിത , പദ്ധതി വിശദീകരിച്ചു .  ഗ്രാമപഞ്ചായത്ത് 

സെക്രട്ടറി  വി. എ. ഉണ്ണികൃഷണൻ സ്വാഗതവും ,  ജൂനിയർ സൂപ്രണ്ട്  അരുൺലാൽ നന്ദിയും  പറഞ്ഞു . 


ജനപ്രതിനിധികൾ , നിർവ്വണ ഉദ്യോഗസ്ഥർ , വർക്കിംഗ്  ഗ്രൂപ്പ്  ചെയർമാന്മാർ , കൺവീനർമാർ ,  അഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്ത   ചടങ്ങിൽ വെച്ച്  സ്വരാജ്  ട്രോഫി  നേടിയ പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്തിനും ,  സംസ്ഥാന തലത്തിൽ ആയുഷ്  കേരള ഹോമിയോ  മെഡിക്കൽ  ഓഫീസേസ് അസോസിയേഷൻ 

തെരെഞ്ഞെടുത്ത  

ഡോ: വിദ്യ . ടി. എൻ എന്നിവർക്കുള്ള  ഗ്രാമ പഞ്ചായത്തിൻ്റെ  ഉപഹാരം  പ്രസിഡൻ്റ് നല്കുകയുണ്ടായി