09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിലെ എൽപി,യുപി സ്കൂളിൽ ടോയ്ലറ്റ് നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു

ckmnews

വട്ടംകുളം പഞ്ചായത്തിലെ എൽപി,യുപി സ്കൂളിൽ ടോയ്ലറ്റ് നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലുള്ള എല്ലാ യുപി,എൽപി,സ്കൂളുകളിലും ടോയ്‌ലെറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി.പദ്ധതിയുടെ ഭാഗമായി കുറ്റിപ്പാല എ ജെ ബി സ്കൂളിൽ ശുചിത്വ ടോയ്ലറ്റ് & യൂറിൻ കോംപ്ലക്സ് ന്റെ നിർമാണത്തിന് വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുറ്റിയടിച്ച് തുടക്കം കുറിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബിന്റെ സാന്നിധ്യത്തിൽ നടന്ന കുറ്റിയടിക്കൽ ചടങ്ങിൽ മെമ്പർമാരായ ഹസൈനാർ നെല്ലിശ്ശേരി,ഫസീല സജീബ്,അനിത കുറ്റിപ്പാല സ്കൂളിലെ പ്രധാന അധ്യാപിക എന്നിവർ പങ്കെടുത്തു,5ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണം മാർച്ച് മാസത്തിൽ തന്നെ പൂർത്തീകരിച്ചു കൈമാറാനാകുമെന്നും അടുത്തഘട്ടം വട്ടംകുളം സി പി എൻ യൂ പി സ്കൂളിലും,നെല്ലിശ്ശേരി എ യൂപി സ്കൂളിലും ടോയ്‌ലെറ്റുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രസിഡണ്ട് പറഞ്ഞു,പഞ്ചായത്തിന്റെ പരിധിക്കുള്ളിലുള്ള എല്ലാ യൂ പി &എൽ പി സ്കൂളുകളിലും സമാനരീതിയിലുള്ള ടോയ്ലറ്റ് കം യൂറിൻ കോംപ്ലക്സ്കൾ സ്ഥാപിക്കാനാണ് പദ്ധതി.