26 April 2024 Friday

ചങ്ങരംകുളം കാളാച്ചാലിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ckmnews

ചങ്ങരംകുളം കാളാച്ചാലിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ


എടപ്പാൾ: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ചങ്ങരംകുളം കാളാച്ചാലിൽ യുവാവ് പിടിയിൽ.കൊപ്പം കൈപ്പുറം സ്വദേശി പാണക്കാട്ടിൽ സഹദ് അലിയാണ് 19 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ശനിയാഴ്‌ച വൈകീട്ട് ഏഴ് മണിയോടെ ബസ്സിൽ നിന്ന് ഇറങ്ങിയ ഇയാളെ ചങ്ങരംകുളം പോലീസ് പിടികൂടുകയായിരുന്നു.സിഐ ബഷീർ ചിറക്കലിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ് ഐ ബാബു ജോർജ്ജും സംഘവും പിന്തുടർന്നെത്തിയാണ് ബസ്സിറങ്ങിയ യുവാവിനെ പിടികൂടിയത്.പിടിയിലായ പ്രതിയെ കോടതിയിൽ ഹാജറാക്കും