09 May 2024 Thursday

മൂന്ന് ഗിന്നസ് വേൾഡ് റെക്കോഡുകൾ കൂടി കരസ്ഥമാക്കി ആനക്കര ഗിന്നസ് സെയ്തലവി

ckmnews

മൂന്ന് ഗിന്നസ് വേൾഡ് റെക്കോഡുകൾ കൂടി കരസ്ഥമാക്കി ആനക്കര ഗിന്നസ് സെയ്തലവി


ആനക്കര: മൂന്ന് ഗിന്നസ് വേൾഡ് റെക്കോഡുകൾ കൂടി നേടി ഗിന്നസ് സെയ്തലവിയും സംഘവും.ഇതോടെ ലോക റെക്കോർഡുകൾ എണ്ണം 12 ആയി.ഇറ്റലിയിലെ മിലാനിൽ നടന്ന ലോ ഷോ ഡൈ വേൾഡ് റെക്കോർഡ് പരിപാടിയിൽ പങ്കെടുത്താണ് ആനക്കരയിലെ ഐ ഡി എസ് ഡി കെ  ഇൻറർനാഷണൽ മാർഷൽ ആർട്സ് അക്കാദമിയിലെ സൈതലവിയും സംഘവും മൂന്ന് ഗിന്നസ് റെക്കോർഡുകൾ കരസ്ഥമാക്കി

ഈ അപൂർവ നേട്ടത്തിന് അർഹമായത് 

മിലാനിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്ത ഏക കേരള ടീമും ഇവരുടേതായിരുന്നു ഇതോടെ സെയ്തലവിയുടെ പേരിൽ 12 ലോക റെക്കോർഡുകൾ ആയി.