09 May 2024 Thursday

കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ നിൽപ്പ് സമരം നടത്തി

ckmnews


എടപ്പാൾ:കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന രീതിയിലുള്ള  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കും നീക്കങ്ങൾക്കും എതിരെ കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ (കുബ്സോ) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം പൊന്നാനിയിൽ  നിൽപ്പ് സമരം സംഘടിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടീ ശബരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ആർ ബി ഐ യുടെ സൂപ്പർ വൈസറി ആക്ഷൻ ഫ്രൈം വർക്ക് (സാഫ്) നിയന്ത്രണ അപാകത , ഡി.എ. കുടിശ്ശിഖ, ശമ്പള പരിഷ്ക്കരണത്തിലെ അനോമലി , പാർട്ട് ടൈം സ്വീപ്പർ മാരുടെ ശമ്പള സ്കെയിൽ , പെൻഷൻ പ്രായം, പ്രമോഷൻ നിഷേധിക്കുന്ന പരിഷ്ക്കരണങ്ങൾ മുതലായവ ഉന്നയിച്ചാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്.രണ്ടാം ഘട്ടമായി സംസ്ഥാനത്തെ ഓരോ യൂണിറ്റുകളും മുഖ്യമന്ത്രി , വകുപ്പുമന്ത്രി, രജിസ്ട്രാർ എന്നിവർക്ക് നിവേദനം സമർപ്പിക്കും.യൂണിറ്റ് സെക്രട്ടറിടി പി ആനന്ദൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് എ വി രൂപേഷ് അധ്യക്ഷതവഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുരേഷ് താണിയിൽ, സംസ്ഥാന സമിതി അംഗം ഷീജ ഉദയൻ, അഷറഫ് പെരിഞ്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു. അഷറഫ് നന്ദിയും പറഞ്ഞു.