26 April 2024 Friday

ആലംകോട് എൽപി സ്കൂളിൽ ഭക്ഷ്യ ഉത്സവവും നുട്രിഷൻ ക്ലാസ്സും സംഘടിപ്പിച്ച്

ckmnews


ചങ്ങരംകുളം:ആലംകോട് എൽപി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭക്ഷ്യ ഉത്സവവും നുട്രിഷൻ ക്ലാസ്സും സംഘടിപ്പിച്ചു.പയർവർഗങ്ങൾ കൊണ്ട് ഉള്ള വിവിധ വിഭവങ്ങൾ രക്ഷിതാക്കൾ കുട്ടികൾക്കായി തയ്യാറാക്കിയിരുന്നു.ചങ്ങരംകുളം ഏബിൾക്യൂർ ആശുപത്രിയിലെ നുട്രിഷൻ ഷഹ് മ ക്ലാസ് എടുത്തു.കുട്ടികൾക്ക് വേണ്ടി ഏത് തരത്തിൽ ഉള്ള ആഹാരക്രമം ആണ് പാലിക്കേണ്ടത് എന്നും എന്തെല്ലാം കാര്യങ്ങളിൽ ശ്രദധ വേണമെന്നും വിശദീകരിച്ച് സംശയങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്തു.പ്രധാനാധ്യാപിക ശശികല സ്വാഗതം പറഞ്ഞ യോഗത്തിൽ എം. പി. ടി. എ. പ്രസിഡൻ്റ് റംലത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ ഗായത്രി ഉപഹാരം കൈമാറി. മുഹമ്മദ് ഷെരീഫ് മാസ്റ്റർ നന്ദി പറഞ്ഞു.