09 May 2024 Thursday

ബാങ്ക് ജീവനക്കാരുടെ പ്രഥമ മലയാളി വാട്സ്ആപ്പ് കൂട്ടായ്മയുടെ സംഗമം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ:  യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ARBIFT AL-MASRAF ബാങ്കിൽ 1975 മുതൽ ജോലി ചെയ്തിരുന്നവരുടെയും   ഇപ്പോൾ ജോലിയിൽ തുടരുന്നവരുടെയും സംഗമം സംഘടിപ്പിച്ചു.പന്താവൂർ വിവികെ കൺവെൻഷൻ സെന്ററിൽ  വച്ച് നടന്ന പരിപാടിയിൽ  മജീദ് എൻവി സ്വാഗതം ആശംസിച്ചു. ഹംസ പാലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്കിൽ മാനേജർ പദവി അലങ്കരിച്ച ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി നേടിയ യൂസഫ് ബാപ്പുട്ടിയെയും ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത   മുഹമ്മൂദ് മുസമ്മലിനേയും ആദരിച്ചു.വിജയൻ നമ്പൂതിരി തൃശ്ശൂർ, ഇ പി അബ്ദുറഹിമാൻ കണ്ണൂർ, ചാക്കോ പത്തനംതിട്ട,മിസ്സിസ് ജെസ്സി എന്നിവർ ചേർന്ന് സംഗമത്തിൽ കേക്ക് മുറിച്ച് മധുരം നൽകി. കരീം കാസർകോട്, അക്മൽ തിരുവനന്തപുരം, എന്നിവർ ചേർന്ന് വിശിഷ്ട വ്യക്തികളെ പൊന്നാട അണിയിച്ചു. അബ്ദുള്ള ഹുസൈൻ ഖത്തർ, സകരിയ, ഫാദിൽ യുഎഇ, എന്നിവർ വിദേശ പ്രതിനിധികളായി സംഗമത്തിൽ പങ്കെടുത്തു.കെപിഎ അസീസ് കാസർകോട്, അബ്ദുൽ ഖാദർ ഹാജി, അലിയാർ കുമരനെല്ലൂർ, അബ്ദുൽ അസീസ് ആലുവ, രാമചന്ദ്രൻ നായർ ആറ്റിങ്ങൽ, ശരീഫ് വളാഞ്ചേരി, ഹാഷിം കോഴിക്കോട് തുടങ്ങിയവർ ആശംസകൾ നേർന്നു.അബ്ദുൽ മജീദ് സൂക്ക്, പന്താവൂർ നന്ദി പറഞ്ഞു.