26 April 2024 Friday

ചാലിശ്ശേരി കവുക്കോട് ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു

ckmnews


ചങ്ങരംകുളം:തൃത്താല ബ്ലോക്ക്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 23,50,000 രൂപ ചിലവഴിച്ച് ചാലിശ്ശേരി  കവുക്കോട് ദേശ പോഷിണിഗ്രന്ഥശാലയോടനുബന്ധിച്ച് നിർമ്മിച്ച കവുക്കോട് ഓഡിറ്റോറിയം ബ്ലോക്ക്പഞ്ചായത്ത്പ്രസിഡണ്ട്കെപിഎംപുഷ്പജ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്പ്രസിഡണ്ട് അക്ബർഫൈസൽ  അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെപ്രദീപ്താക്കോൽ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

ആ നി വിനു ഫർണിച്ചറും,ഉപകരണങ്ങളും കൈമാറി.വായനശാല പ്രസിഡണ്ട്ടിപികുഞ്ഞുണ്ണി,ടിഎംകുഞ്ഞുകുട്ടൻ,  ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യസുരേന്ദ്രൻ, പഞ്ചായത്ത് അംഗംടികെസുധീഷ് കുമാർ  എന്നിവർ സംസാരിച്ചു.വായനശാല പ്രസിഡണ്ട് ടി പി കുഞ്ഞുണ്ണി 100 പുസ്തകങ്ങൾ വായനശാലക്ക് സംഭാവന നൽകി.ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ ഉണ്ണികൃഷ്ണൻ സ്വാഗതവുoഗ്രന്ഥശാല സെക്രട്ടറി വി കെ പുഷ്പാകരൻ നന്ദിയും പറഞ്ഞു.