26 April 2024 Friday

അതിജീവനത്തിന്റെ പെൺവായന:വിലാസിനിയമ്മ സ്മാരക കവിത പുരസ്കാര വിതരണം നടത്തി

ckmnews


ചങ്ങരംകുളം :ചാലിശ്ശേരി പെരുമണ്ണൂർ ഇ പി എൻ എൻ എം ചൈതന്യ വായനശാലയും രാപ്പാൾ എം വി എസ് എം എസ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വിലാസിനിയമ്മ സ്മാരക കവിത പുരസ്കാരം വിതരണം ചെയ്തു.സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പു  മന്ത്രി എം ബി രാജേഷിൻ്റെ മുഖ്യ കാർമികത്വത്തിൽ  തൃത്താല മണ്ഡലത്തിൽ ഗ്രന്ഥശാല സംഘങ്ങൾ വഴി നടപ്പിലാക്കിയ അതിജീവനത്തിന്റെ പെൺ വായന എന്ന പദ്ധതിയുടെ ഭാഗമായി വനിതാ വായനക്കാർക്കുവേണ്ടിയാണ് കവിതാ മത്സരം സംഘടിപ്പിച്ചത് ഇരുപത്തിഞ്ചോളം വനിതകൾ  കവിതകളെഴുത്തി പ്രതിഭകളായിമാറിയത് അപൂർവ്വ കാഴ്ചയായി ഗ്രീഷ്മ രവീന്ദ്രൻ കെ തണ്ണീർക്കോട് ഒന്നാം സ്ഥാനവും നിത്യ  കെ ആലിക്കര , രതി  ചാലിശേരി എന്നിവർ രണ്ട് , മൂന്ന് സ്ഥാനങ്ങളും നേടി.പുരസ്കാര ചടങ്ങ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് പ്രസിഡന്റ് എം.വി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സജിത ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷയായി.പ്രശസ്ത നാടക പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീജ ആറങ്ങോട്ടുകര അവാർഡ് പ്രഖ്യാപനവും പുരസ്കാര സമർപ്പണവും അവാർഡ് വിതരണവുംനടത്തി.എം.വി എസ് എം എസ് ട്രസ്റ്റ് ഭാരവാഹി ഹരികൃഷ്ണൻ വിലാസിനിയമ്മ സ്മൃതി അവതരിപിച്ചു.പ്രശസ്ത കലാനി രൂപകൻ ഇ. ജയകൃഷ്ണൻ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കവിതകളെയും കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.വായനശാല പ്രസിഡന്റ് ഡോ.ഇ.എൻ.ഉണ്ണികൃഷ്ണൻ, കുമാരി ഗായത്രി ,ലൈബ്രേറിയൻമാരായ അനൂപസതീശൻ ,  പി. സുനിത എന്നിവർക്ക് സംസാരിച്ചു.