09 May 2024 Thursday

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

ckmnews


എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെണ്ടയ്ക്ക, പയർ, വഴുതനങ്ങ,മുളക്, വെള്ളരി,  തക്കാളി, ചീര എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. കേരള സർക്കാരിന്റെ അടുക്കളത്തോട്ടം  പദ്ധതിയുടെ ഭാഗമായാണ് പിടിഎ യുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറിയുടെ കൃഷി നടത്തുന്നതിനും വിളവെടുപ്പിനും പിടിഎ തീരുമാനിച്ചത്.  വിളവെടുപ്പ് പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ എം അബ്ദുൽ ഗഫൂർ പ്രധാനാധ്യാപിക സരോജിനി ടീച്ചർ ശ്രീജില ടീച്ചർ പിടിഎ എക്സിക്യൂട്ടീവ് അംഗം നിഷ, വിനീത മറ്റു  അധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പിന്  നേതൃത്വം നൽകി.  ഇനിയും തുടർന്നങ്ങോട്ട്  കൂടുതൽ നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുമെന്ന് പി ടി എ പ്രസിഡന്റ് അഡ്വക്കറ്റ് കബീർ കാരിയാട്ട് അറിയിച്ചു.