09 May 2024 Thursday

ഐലക്കാട് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച് അപകടം പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കാഞ്ഞിരമുക്ക് സ്വദേശി മരിച്ചു

ckmnews

ഐലക്കാട് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച് അപകടം

പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കാഞ്ഞിരമുക്ക് സ്വദേശി മരിച്ചു

എടപ്പാൾ:ഐലക്കാട് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്കൂട്ടർ യാത്രികൻ മരിച്ചു.കാഞ്ഞിരമുക്ക് സ്വദേശി തെക്കേപുരക്കൽ ചന്ദ്രന്റെ മകൻ മണികണ്ഠൻ(54)ആണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്.ഫെബ്രുവരി 6ന് വൈകിയിട്ട് എടപ്പാളിലേക്ക് പോവുന്നതിനിടെയാണ് ഐലക്കാട് ദുബായിപ്പടിയിൽ വച്ച് മണികണ്ഠൻ ഓടിച്ച സ്കൂട്ടർ അപകടത്തിൽ പെട്ടത്.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും