26 April 2024 Friday

ചങ്ങരംകുളത്ത് കടകൾ കുത്തി തുറന്ന് മോഷണം 15000 രൂപ കവർന്നു

ckmnews

ചങ്ങരംകുളത്ത് കടകൾ കുത്തി തുറന്ന് മോഷണം 15000 രൂപ കവർന്നു


ചങ്ങരംകുളം:ചങ്ങരംകുളത്ത് കടകൾ കുത്തി തുറന്ന് മോഷണം.തൃശ്ശൂർ റോഡിൽ സൺറൈസ് ഹോസ്പിറ്റലിന് മുൻവശത്ത് ചോക്കോളാസ് മിഠായിക്കട കുത്തി തുറന്ന് 15000യോളം മോഷ്ടാവ് കവർന്നു.സമീപത്തെ ബീഗം റെഡിമെയ്ഡ്,മുഹബ്ബത്ത് അബായ എന്നീ സ്ഥാപനങ്ങൾ തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.ചങ്ങരംകുളം പോലീസെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്തരും,ഡോഗ് സ്കോഡും സ്ഥലത്ത് എത്തി തെളിവെടുത്തു.മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.