26 April 2024 Friday

ക്രിസ്റ്റിഫർ വിജയം കേക്ക് മുറിച്ച് ആഘോഷമാക്കി മമ്മുട്ടി ഫാൻസ്

ckmnews


ചങ്ങരംകുളം:ക്രിസ്റ്റിഫർ വിജയം കേക്ക് മുറിച്ച് ആഘോഷമാക്കി മമ്മുട്ടി ഫാൻസ്.ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഷൈൻ ടോം ചാക്കോ ക്ക് ഒപ്പമാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്.ശനിയാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് ചങ്ങരംകുളം മാർസ് സിനിമാസിൽ എത്തിയ ഷൈൻ ടോം ചാക്കോയെ മാർസ് സിഇഒ അജിത്ത് മായനാട്ട്,ഫാൻസ് സെക്രട്ടറി നിയാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.തുടർന്ന് ചിത്രം കാണാനെത്തിയ പ്രേക്ഷകരുമായി ഏറെ നേരം സംവധിച്ച താരം പ്രേക്ഷകരുമായി സെൽഫിയെടുക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു.ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷമാക്കിയാണ് നടൻ യാത്ര തിരിച്ചത്.