26 April 2024 Friday

ഭഷ്യ വിഭവ മേളയുമായി നെല്ലിശ്ശേരി എയുപി സ്കൂളിൽ വിദ്യാർത്ഥികളുടെ മില്ലറ്റ് ഫെസ്റ്റ്

ckmnews


ചങ്ങരംകുളം:ഭഷ്യ വിഭവ മേളയുമായി വിദ്യാർത്ഥികളുടെ മില്ലറ്റ് ഫെസ്റ്റ്.ചെറു ധാന്യങ്ങളായ റാഗി, തിന, ബജ്റ, ചോളം എന്നിവ ഉപയോഗിച്ചുള്ള ഭഷ്യവിഭവങ്ങൾ ഒരുക്കിയാണ് നെല്ലിശ്ശേരി എ.യുപി.സ്കൂളിൽ വിദ്യാർത്ഥികൾ ഭക്ഷ്യ മേള നടത്തിയത്. അധ്യാപകരും വിദ്യാത്ഥികളും ചേർന്ന് നൂറിൽപരം വിഭവങ്ങളാണ് ഒരുക്കിയിരുന്നത്.പ്രധാന അദ്ധ്യാപിക റംല ടീച്ചർ,അധ്യാപകരായ ബിന്ദു സെബാസ്റ്റ്യൻ,മനോജ്,അബ്ദുൽ ജലീൽ , നൗഫൽ എന്നിവർ നേതൃത്വം നൽകി.