09 May 2024 Thursday

വ്യാപാരി വ്യവസായി ഏകോപനസമിതി എടപ്പാളിൽ ടി നസ്സിറുദ്ധീൻ അനുസ്മരണം നടത്തി

ckmnews


എടപ്പാൾ: വ്യാപാരികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രയത്നിച്ച് നേടിയെടുക്കുന്ന കാര്യത്തിൽ പകരം വെക്കാനില്ലാത്ത നേതാവ് ആയിരുന്നു ടി നസ്സിറുദ്ധീൻ എന്നു കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ പ്രകാശ് അഭിപ്രായപ്പെട്ടു.എടപ്പാളിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്തുവിങ് ജില്ലാ വൈസപ്രസിഡന്റ് മുഹസിൻ , മണ്ഡലം പ്രസിഡന്റ്‌ ഹസ്സൻ ഫിറ്റ് വെൽ , എം ശങ്കരനാരായണൻ,അസീസ് കരിമ്പനക്കൽ, ടി എം ബൈനേഷ്,നാസർ കോട്ടൺസക്ക് , രാഗം സുരേഷ് , ഇഫ്‌സു റെഹ്മാൻ, റഷീദ് സിറ്റിലൈറ്റ് , നെസലു കെ പി, വാസു എന്നിവർ പങ്കെടുത്തു. ടി നസ്സിറുദീന്റെ സ്മരണ നിലനിർത്താൻ വേണ്ടി എടപ്പാൾ / വട്ടംകുളം പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന കിടപ്പിലായ രോഗികൾക്കു സഹായം എത്തിക്കാൻ പെർമെനന്റ് പ്രൊജക്റ്റ്‌ തുടങ്ങാൻ സംഘടന തീരുമാനം എടുത്തു.എടപ്പാൾ വ്യാപാരി വ്യവസായി ട്രസ്റ്റ്‌ ന്റെ നേതൃത്വത്തിൽ ആണ് പ്രസ്തുത പരിപാടി ആരംഭിക്കുന്നത്.