09 May 2024 Thursday

സി പി ഐ യുടെ ഇടപെടൽ:എടപ്പാളിൽ അനധികൃത നിർമ്മാണത്തിന് സ്റ്റേ

ckmnews

സി പി ഐ യുടെ ഇടപെടൽ:എടപ്പാളിൽ അനധികൃത നിർമ്മാണത്തിന് സ്റ്റേ


എടപ്പാൾ: ടൗണിൽ തൃശ്ശൂർ റോഡിലായി നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവ്. സി പി ഐ പ്രതിഷേധമുയർത്തിയതോടെയാണ് സ്റ്റേ ഓർഡറായത്.തഹസിൽദാർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചാണ് ഉത്തരവ് നൽകിയത്.സർവേയർ അളന്ന് പുറമ്പോക്ക് സ്ഥലം തിട്ടപ്പെടുത്തിയതിന് ശേഷം മാത്രമാണ്  പണി ആരംഭിക്കാൻ ആവുക.