26 April 2024 Friday

സീസൺ ആയതോടെ പാതയോരങ്ങളിലെ തണ്ണിമത്തൻ വിപണി സജീവമാകുന്നു

ckmnews

സീസൺ ആയതോടെ പാതയോരങ്ങളിലെ തണ്ണിമത്തൻ വിപണി സജീവമാകുന്നു


ചങ്ങരംകുളം:സീസൺ ആയതോടെ പാതയോരങ്ങളിലെ തണ്ണിമത്തൻ വിപണി സജീവമാകുന്നു.ടൺ കണക്കിന് തണ്ണിമത്തനാണ് സീസൺ വിപണി ലക്ഷ്യമിട്ട് പാതയോരങ്ങളിൽ എത്തിയിരിക്കുന്നത്.ചൂട് കൂടിത്തുടങ്ങിയതോടെ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ കച്ചവടക്കാർ തണ്ണിമത്തൻ വിപണനത്തിന് എത്തിച്ചിരിക്കുന്നത്.തമിഴ്നാട് ആന്ധ്ര,കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് തണ്ണിമത്തൻ സംസ്ഥാനത്ത് എത്തുന്നത്.16 മുതൽ 22 രൂപ വരെ വിലയിട്ടാണ് ചില്ലറ വിൽപന.ചൂടിനൊപ്പം  ഉത്സവ സീസൺ കൂടി ആയതോടെ തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്.കേരളത്തിലും ഇത്തവണ വ്യാപകമായി  തണ്ണിമത്തൻ കൃഷിയിറക്കിയിട്ടുണ്ട്.റംസാൻ കൂടി എത്തുന്നതോടെ വിപണികൂടുതൽ സജീവമാകുമുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും കർഷകരും