09 May 2024 Thursday

ഗോവിന്ദന്‍ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് തവനൂരില്‍ സ്വീകരണം നൽകും

ckmnews

ഗോവിന്ദന്‍ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് തവനൂരില്‍ സ്വീകരണം നൽകും


എടപ്പാള്‍: സിപിഐ എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാന്‍ തവനൂര്‍ ഒരുങ്ങി. 28ന് രാവിലെ 11ന് തവനൂര്‍ പാപ്പിനിക്കാവ് മൈതാനത്താണ് ജാഥക്ക് സ്വീകരണം നല്‍കുന്നത്.തവനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വീകരണ സംഘാടകസമിതി രൂപീകരണയോഗം വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കി.സ്വീകരണസമ്മേളനത്തിന്റെ ഭാഗമായി റെഡ് വളണ്ടിയർ പരേഡ്, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, സംഗീത പരിപാടികൾ എന്നിവയുണ്ടാകും.തവനൂർ കാർഷിക എൻജിനിയർ കോളേജ് മുൻവശത്തു നിന്ന് ജാഥയെ സ്വീകരിക്കും. യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. സി രാമകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ശിവദാസൻ പരിപാടികൾ വിശദീകരിച്ചു. അഡ്വ. പി പി മോഹൻദാസ്, എം മുസ്തഫ, ഇ രാജഗോപാൽ, സി പി നസീറ എന്നിവർ സംസാരിച്ചു. കെ പി വേണു സ്വാഗതം പറഞ്ഞു. പറഞ്ഞു. ഭാരവാഹികള്‍: പി ജ്യോതിഭാസ് (ചെയര്‍മാന്‍), എ ശിവദാസൻ (കണ്‍വീനര്‍), കെ പി വേണു (ട്രഷറര്‍)