09 May 2024 Thursday

കൊറോണ ജാഗ്രത:പോലീസുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്ത് ബസ് സ്റ്റേഷന്‍ ക്ളീന്‍ ചെയ്തു

ckmnews

കൊറോണ ജാഗ്രത:പോലീസുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്ത് ബസ് സ്റ്റേഷന്‍ ക്ളീന്‍ ചെയ്തു


ചങ്ങരംകുളം:കൊറോണ ജാഗ്രതയുടെ ഭാഗമായി പോലീസുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്ത് ബസ് സ്റ്റേഷന്‍ ക്ളീന്‍ ചെയ്തു.ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലയിലെ സ്റ്റേഷന്‍ പരിസരങ്ങളിലെ ബസ്റ്റാന്റുകളും ബസ് സ്റ്റോപ്പുകളും ശുചീകരണത്തിനായി പോലീസുകാര്‍ രംഗത്തിറങ്ങിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പോലീസുദ്ധ്യോഗസ്ഥര്‍ ചേര്‍ന്ന് ഡെറ്റോള്‍ ഉപയോഗിച്ച് ബസ് സ്റ്റേഷന്‍ ശുചീകരിച്ചു.ചങ്ങരംകുളം സ്റ്റേഷനിലെ പോലീസുകാരുടെ നേതൃത്വത്തിലാണ് ചങ്ങരംകുളം ബസ് സ്റ്റേഷന്‍ ശുചീകരിച്ചത്.എസ്ഐ ഹരിഹരസൂനു,എഎസ്ഐ ശ്രീലേഷ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റുബീന എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടന്നത്.