26 April 2024 Friday

അറവുശാലകളുടെ ലൈസന്‍സിംഗ് നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

ckmnews

അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്.

 നഗരസഭകളുടെ കീഴില്‍ അറവുശാല കേന്ദ്രങ്ങള്‍ ഉടന്‍ കൊണ്ടുവരും. അറവുശാലകളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കും. മാലിന്യ സംസ്‌കരണം യഥാവിധി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു2000ലെ അറവുശാല ചട്ടത്തിന്റെ ചുവടുപിടിച്ച് 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിശദ സര്‍ക്കുലറിലെ ആദ്യഭാഗത്ത് തന്നെ അറവുശാലകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമോ ലൈസന്‍സോ ഉള്ള അറവുശാലകളിലല്ലാതെ മറ്റൊരിടത്തും അറവുനടത്തുന്നത് അനുവദിക്കുന്നില്ലെന്നാണ് ചട്ടം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ സര്‍ക്കുലര്‍ പുറത്തിറങ്ങി 13 വര്‍ഷം പിന്നിടുമ്പോള്‍ എത്ര അറവുശാലകള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന ചോദ്യത്തിന് അഞ്ചോ ആറോ എന്ന ഉത്തരമാണ് തദ്ദേശവകുപ്പ് നല്‍കിയിരുന്നത്ഗര്‍ഭിണി ആണെങ്കിലോ മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ടെങ്കിലോ അറവ് പാടില്ലെന്നും ചട്ടം പറയുന്നു. അറവിന് മുന്‍പും ശേഷവും കാലികള്‍ ഭക്ഷ്യയോഗ്യമാണോ എന്ന് മൃഗഡോക്ടര്‍ ഉറപ്പുവരുത്തണം. കന്നുകാലികള്‍ക്ക് ശരിയായ വിശ്രമം നല്‍കണം തുടങ്ങിയ കാര്യങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. സമാന്തര സംവിധാനങ്ങളുണ്ടാക്കാതെ നിയന്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മുന്‍പ് തദ്ദേശവകുപ്പ് വിശദീകരിച്ചിരുന്നു.