27 April 2024 Saturday

മിനി MCF കൾ സ്ഥാപിക്കുന്നതിന്റെ പഞ്ചായത്ത്‌ തല ഉത്ഘാടനം പാവിട്ടപ്പുറത്ത് നടന്നു

ckmnews

മിനി MCF കൾ സ്ഥാപിക്കുന്നതിന്റെ പഞ്ചായത്ത്‌ തല ഉത്ഘാടനം പാവിട്ടപ്പുറത്ത് നടന്നു


ചങ്ങരംകുളം:പ്ലാസ്റ്റിക് മുക്ത ഗ്രാമം'ക്ലീൻ പഞ്ചായത്ത്‌"മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി 2022-2023 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി നിർമിച്ച മിനി MCF കൾ സ്ഥാപിക്കുന്നതിന്റെ പഞ്ചായത്ത്‌ തല ഉത്ഘാടനം പാവിട്ടപ്പുറം സെന്ററിൽ നടന്നു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. വി ഷഹീർ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ്‌ പ്രബിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഷരീഫ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സികെ പ്രകാശൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷഹന നാസർ,13 വാർഡ് മെമ്പർ സുജിത സുനിൽ, എന്നിവർ ആശംസകൾ നേർന്നു,തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു