01 May 2024 Wednesday

കോവിഡ് ചികിത്സയില്‍ ആയിരുന്ന മാറഞ്ചേരി സ്വദേശിനിയായ വീട്ടമ്മ മരിച്ചു

ckmnews

എരമംഗലം: കോവിഡ് ചികിത്സയില്‍ ആയിരുന്ന മാറഞ്ചേരി സ്വദേശിനിയായ വീട്ടമ്മ മരിച്ചു.മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്ക് ആളംദ്വീപ് സ്വദേശിനിയും,കുഞ്ഞിമുഹമ്മദ് എന്നവരുടെ ഭാര്യയുമായ കൊട്ടാട്ട് നഫീസ(62) എന്നവരാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്.ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് മുമ്പ് ചികിത്സ തേടിയിട്ടുണ്ടെങ്കിലും പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവായ ഇവരെ ദിവസങ്ങൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.കൊവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് ഇന്ന് വൈകുന്നേരം ആളം ജുമാമസ്ജിദില്‍ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.