26 April 2024 Friday

ലഹരി മാഫിയ സംഘങ്ങൾ നമ്മുടെ ഗ്രാമങ്ങൾ കയ്യടക്കുന്നു.എക്സൈസ് പെട്രോളിംഗ് ശക്തമാക്കണം യൂത്ത് ലീഗ്.

ckmnews

*ലഹരി മാഫിയ സംഘങ്ങൾ നമ്മുടെ ഗ്രാമങ്ങൾ കയ്യടക്കുന്നു.എക്സൈസ് പെട്രോളിംഗ് ശക്തമാക്കണം യൂത്ത് ലീഗ്.*


ചങ്ങരംകുളം:ചിയ്യാനൂർ കോക്കൂർ പരിസരപ്രദേശങ്ങളിലും ചങ്ങരംകുളം മേഖലയിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ വില്‍പന വ്യാപകമാവുകയാണെന്ന് പരാതി.വീര്യം കൂടിയ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും പ്രദേശത്ത് വ്യാപകമായതായി നാട്ടുകാരുടെ  പരാതിയെ തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എക്സൈസ് ഓഫീസര്‍ക്ക് പരാതി നല്‍കി.വിദ്യാര്‍ത്ഥികളടക്കമുള്ള നാളെയുടെ വാഗ്ദാനങ്ങളായ യുവതലമുറ വഴിതെറ്റാതിരിക്കാൻ പ്രസ്തുത വിഷയത്തിൽ പോലീസില്‍ നിന്നും എക്സൈസിലും നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവിശ്യപ്പെട്ടാണ് ചിയ്യാനൂർ യൂത്ത് ലീഗ് കമ്മറ്റി കുറ്റിപ്പാല റേഞ്ച് എക്സൈസ് ഡിപ്പാർട്ട്മെൻ്റിന് പരാതി നൽകിയത്.