27 April 2024 Saturday

കോൾമേഖലയിൽ വിതരണം ചെയ്യുന്ന കുമ്മായം ഗുണമേണ്മ ഇല്ലാത്തതെന്ന് കർഷകർ

ckmnews

കോൾമേഖലയിൽ വിതരണം ചെയ്യുന്ന കുമ്മായം ഗുണമേണ്മ ഇല്ലാത്തതെന്ന് കർഷകർ


ചങ്ങരംകുളം:കോൾമേഖലയിൽ വിതരണം ചെയ്യുന്ന കുമ്മായം ഗുണമേണ്മ ഇല്ലാത്തതെന്ന ആരോപണവുമായി കർഷകർ രംഗത്ത്.പൊന്നാനി കോൾ കർഷകർക്ക് പാടശേഖരസമിതികൾ മുഖേനെ വിതരണം ചെയ്യുന്ന കുമ്മായത്തിനാണ് ഗുണനിലവൊരമില്ലെന്ന ആരോപണം ഉയരുന്നത്.ഒരു ഏക്കറിന് വേണ്ട 10 കിലോ കുമ്മായം 50 മുതൽ 70 രൂപ വരെ വില ഈടാക്കിയാണ് കർഷകർ വാങ്ങുന്നത്.ഇത് ഒരു ഏക്കറിന് 24  ബാഗ് വരെ ഉപയോഗിക്കണം.ഗുണമേണ്മ ഇല്ലാത്തത് കൊണ്ട് കർഷകർ പുറത്ത് നിന്ന് വലിയ തുക ഈടാക്കി കുമ്മായം വാങ്ങേണ്ട അവസ്ഥയിലാണെന്നുമാണ് കർഷകരുടെ പരാതി. കർഷകർക്കുള്ള കുമ്മായ വിതരണം ഇടനിലക്കാരെ ഏൽപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കർഷകരുടെ ഇരട്ടി ചിലവ് ഒഴിവാക്കാൻ കുമ്മായത്തിന്റെ പണം കർഷകർക്ക് നേരിട്ട് നൽകാൻ നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി  ആവശ്യപ്പെട്ടു.യോഗത്തിൽ ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.ടി കൃഷ്ണൻ നായർ,ഹക്കീം പെരുമുക്ക്,വി കമറുദ്ധീൻ,അബ്ദു കിഴിക്കര,അബ്ദുറഹിമാൻ മാറഞ്ചേരി എന്നിവർ സംസാരിച്ചു