26 April 2024 Friday

കെ.പി.ശശി,പെലെ അനുസ്മരണ ചലച്ചിത്ര പ്രദർശനം ജനുവരി 26ന് നടക്കും

ckmnews

ചങ്ങരംകുളം:സംവിധായകനും ആക്ടിവിസ്റ്റുമായിരുന്ന കെ.പി. ശശിയെയും  ഫുട് ബോൾ ഇതിഹാസം പെലെയെയും അനുസ്മരിക്കുന്നതിനായി  കാണി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ പ്രദർശനം ജനുവരി 26ന് നടക്കും.കെ.പി ശശി സംവിധാനം ചെയ്ത മ്യൂസിക് ആൽബങ്ങളും  'പെലെ ബർത്ത് ഓഫ് എ ലെജൻഡ്' എന്ന സിനിമയും ജനുവരി 26,വ്യാഴം വൈകീട്ട് 5.30ന് ചങ്ങരം കുളം കാണി സിനിമയിൽ പ്രദർശിപ്പിക്കും.