27 April 2024 Saturday

പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന്റെ ഭാഗമായി അസ്സബാഹ് കോളേജിൽ ത്രിദിന ക്യാമ്പിന് തുടക്കമായി

ckmnews

പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന്റെ ഭാഗമായി അസ്സബാഹ് കോളേജിൽ ത്രിദിന ക്യാമ്പിന് തുടക്കമായി


ചങ്ങരംകുളം:കേരളസർക്കാർ-ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് പദ്ധതിയായ പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന്റെ ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം വളയംകുളം അസാബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് സൈക്കോളജിൽ നടന്നു.ഡിപ്പാർട്ട്മെൻ്റ്, മെൻ്റൽ ഹെൽത്ത് ക്ലബ്, പൊന്നാനി കോച്ചിംഗ് സെൻ്റർ ഫോർ മൈനോറിറ്റി യൂത്തിന്റെയും ആഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ ഉദ്ഘാടനം ചെയ്തു.പൊന്നാനി മൈനോരിറ്റി യൂത്ത് കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ ശരത്ത് ചന്ദ്ര ബാബു മുഖ്യപ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എംഎൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പ്രീമാരിറ്റൽ കൗൺസിലിംഗ്, സെമിനാർ എന്നിവയിൽ സാമൂഹിക ക്ഷേമകാര്യ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.ഉദ്ഘാടനപരിപാടിയിൽ വൈസ് പ്രിൻസിപ്പൽ ഡോ. ബൈജു എംകെ സ്വാഗതം പറഞ്ഞു.

അസാബാഹ് കോളേജ് ജനറൽ സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി, അസാബാഹ് ട്രസ്റ്റ് പ്രസിഡൻ്റ് പിപിഎം അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി പ്രവീൺ കെയു, സ്റ്റുഡൻ്റ് അഡ്വൈസർ രെഞ്ജു രാജ്,സൈക്കോളജി വിഭാഗം മേധാവി ഹുസ്ന ഇസ്ഹാഖ്, കോളജ് യൂണിയൻ ഭാരവാഹികൾ മുഹമ്മദ് ഫായിസ്, ശിബിൽ എംജെ

എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചു.പാത് വേ  കോഓർഡിനേറ്റർ മുഹമ്മദ് അജ്മൽ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് ജുമാന,സുഹറാബി എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.