26 April 2024 Friday

ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ട് അലങ്കാരവസ്തുക്കള്‍ നിര്‍മ്മിച്ച് ആദിമ പ്രകാശ്

ckmnews

ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ട് അലങ്കാരവസ്തുക്കള്‍ നിര്‍മ്മിച്ച് ആദിമ പ്രകാശ്


ചങ്ങരംകുളം:ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ട് അലങ്കാരവസ്തുക്കള്‍ നിര്‍മ്മിച്ച് അഭിമാനമാവുകയാണ് കോക്കൂര്‍ അത്താണി സ്വദേശിനിയായ ആദിമ പ്രകാശ് എന്ന 13 വയസുകാരി.ഒമാനില്‍ പിതാവ് ജയപ്രകാശനും മാതാവ് നിമക്കും ഒപ്പം സ്ഥിരതാമസമായിരുന്നആദിമ ലോക്ക് ഡൗണ്‍ വേളയില്‍ നാട്ടിലെത്തിയപ്പോഴാണ്  ക്വോറന്റൈന്‍ സമയത്ത് ഉപയോഗശൂന്യമായ കുപ്പികളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് മനോഹരമായ അലങ്കാരവസ്തുക്കള്‍ നിര്‍മിച്ച് തുടങ്ങിയത്.ചുമരില്‍ മനോഹരമായ ചിത്രങ്ങള്‍ വരക്കുന്ന ഈ മിടുക്കി  ചെറുപ്രായത്തില്‍ തന്നെ ചിത്രരചനയിലും നൃത്തത്തിലും മറ്റു കലാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.സലാലയിലെ പ്രണവം അക്കാദമിയില്‍ അധ്യാപിക ഹൃദ്യ മേനോന്റെ കീഴില്‍ കഴിഞ്ഞ 6 വര്‍മായി നൃത്തം അഭ്യസിച്ച് വരികയാണ് ആദിമ.കുന്നംകുളം ബ്ളൂമിംഗ് ബഡ്സ് ബദാനിയ സ്കൂളില്‍ എട്ടാം ക്ളാസില്‍ പഠനം തുടങ്ങിയ ആദിമ കേരളത്തില്‍ സ്ഥിരതാമസം ആക്കാനും കലാരംഗത്ത് മികവ് തെളിയിക്കാനുമുള്ള പരിശ്രമത്തിലാണ്.