26 April 2024 Friday

ഡിസിഎച്ച് പരീക്ഷ വിജയിച്ച് നാടിന് അഭിമാനമായ ഡോക്ടര്‍ മുഹ്സിനെ ആദരിച്ചു

ckmnews

ഡിസിഎച്ച് പരീക്ഷ വിജയിച്ച് നാടിന് അഭിമാനമായ ഡോക്ടര്‍ മുഹ്സിനെ ആദരിച്ചു

ചങ്ങരംകുളം: ഡി സി എച് പരീക്ഷ വിജയിച്ച് നാടിന്റെ അഭിമാനമായി മാറിയ നന്നംമുക്ക് കോലാട്ട് വളപ്പിൽ ഡോക്ടര്‍ മുഹ്‌സിനെ നന്നംമുക്ക് സിഎച് നഗർ മുസ്ലീം ലീഗ്,യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു.വിദ്യാഭ്യാസത്തെ എന്നും മുസ്ലിം ലീഗ് പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നും ഇത്തരത്തിൽ നാടിന്റെ അഭിമാനമായി മാറുന്ന പ്രതിഭകളെ അനുമോദനങ്ങൾ നൽകി ആദരിക്കുന്ന എല്ലാ കമ്മിറ്റികളെയും അഭിനന്ദിക്കുകയും ഒപ്പം മുഹ്‌സിന് ഇനിയും ഒരുപാട് ഉന്നതിയിൽ എത്തുവാൻ സാധിക്കട്ടെ എന്നും വനിതാ ലീഗ് പ്രസിഡന്റ് സുഹ്‌റ മമ്പാട് പറഞ്ഞു.ചടങ്ങിൽ സിഎം യൂസഫ്, കെപി അബു, ഉമ്മർ ടി, സി എ ആലികുട്ടി ഹാജി,മാനു ഹാജി,യൂസഫ് കോലാട്ട് വളപ്പിൽ, റഫീഖ്, ആദിൽ സി എ, മുബാറക്, അജ്മൽ, നിസാർ, നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.