27 April 2024 Saturday

റേഡിയോ കുടുംബങ്ങളെ സന്ദർശിച്ച് നഫീസ കുഞ്ഞിപ്പ പന്താവൂർ

ckmnews

റേഡിയോ കുടുംബങ്ങളെ സന്ദർശിച്ച് നഫീസ കുഞ്ഞിപ്പ പന്താവൂർ


ചങ്ങരംകുളം:കഴിഞ്ഞ നാല് പതിറ്റാണ്ടായി ആകാശവാണിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പന്താവൂർ സ്വദേശിയായ കുഞ്ഞിപ്പയും നഫീസയും റേഡിയോ കുടുംബാംഗമായ നദീറ പുത്തനത്താണിയെയും സി കെ കുട്ടി പകര താനാളൂരിനെയും സന്ദർശിച്ചു.പതിറ്റാണ്ടുകളായി ആകാശവാണിയിലെ വിത്യസ്ഥമായ പരിപാടികളികളിൽ അപിപ്രായങ്ങൾ പറഞ്ഞ് പൊതുജനങ്ങൾക്കിടയിൽ സുപരിചിതരായ സംഗത്തിന്റെ കാലങ്ങൾക്ക് ശേഷമുള്ള കൂടിച്ചേരൽ വിത്യസ്ഥമായ അനുഭവമാണ് സമ്മാനിച്ചതെന്ന് കുഞ്ഞിപ്പ പന്താവൂർ പറഞ്ഞു.സൗഹൃദം പങ്കിടുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്താണ് കുടുംബങ്ങൾ പിരിഞ്ഞത്.സംസാര ശേഷി നഷ്ടപ്പെട്ട കെ കുട്ടി പകര എഴുതി കാണിച്ചാണ് വിശേഷങ്ങൾ പങ്കുവെച്ചത്.വളരെയധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നെന്ന് കുടുംബങ്ങൾ പറഞ്ഞു