01 May 2024 Wednesday

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ckmnews

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


ചങ്ങരംകുളം:ലഹരിക്കെതിരെ ബോധവൽക്കരണം ആദ്യ മായി തുടങ്ങേണ്ടത് സ്വന്തം വീടുകളിൽ നിന്ന് ചങ്ങരംകുളം പോലീസ് സബ്ഇൻസ്പെക്ടർ എ. ഖാലിദ് പറഞ്ഞു.പന്താവൂർ, കക്കിടിക്കൽ, കാളാച്ചാൽ എന്നീ അംഗൻവാടികളുടേയും ചങ്ങരംകുളം ജനമൈത്രി പോലീസിൻ്റേയും സഹകരണത്തോടെ പന്താവൂർ ഹയാത്തുൽ മദ്രസാ ഓഡിറ്റോറിയത്തിൽ വെച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ ലഹരി ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഎ.ഖാലിദ്. സ്വന്തം വീടുകളിലെ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ ആദ്യ ചലനം വീടുകളിൽ നിന്ന് തുടങ്ങുകയും പിന്നീട് സമൂഹത്തിൽ നടക്കുന്ന ലഹരിക്കെതിരെ ശബ്ദമുയർത്തണമെന്നും എ.ഖാലിദ് ബോധവൽക്കരണ ക്ലാസിൽ ഉദ്ബോധിപ്പിച്ചു.മൂന്ന് അംഗൻവാടികളുടെ കീഴിലെ പ്രദേശങ്ങളിലെ കുട്ടികളും രക്ഷിതാക്കളുമാണ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തത്.ചടങ്ങിൽ പന്താവൂർ അംഗൻവാടി അധ്യാപിക സത്യ വി അദ്ധ്യക്ഷത വഹിച്ചു.കാളാച്ചാൽ  അംഗൻവാടി അദ്ധ്യാപിക രജിമോൾ ഇ പി. നന്ദി രേഖപ്പെടുത്തി.കക്കിടിക്കൽ അംഗൻവാടി  അദ്ധ്യാപിക. പ്രീത വി.പി എ.എൽ.എം.എസ്.സി മെമ്പർ  കണ്ണൻ പന്താവൂർ,മുഹമ്മദലി ബാഖവി അത്തിപ്പറ്റ എന്നിവർ പ്രസംഗിച്ചു.