26 April 2024 Friday

ചങ്ങരംകുളം കോക്കൂരിൽ കാർ ഇടിച്ച് മദ്രസ വിദ്യർത്ഥി മരിച്ചു

ckmnews

ചങ്ങരംകുളം കോക്കൂരിൽ കാർ ഇടിച്ച്  മദ്രസ വിദ്യർത്ഥി മരിച്ചു

ചങ്ങരംകുളം:കോക്കൂരിൽ കാർ ഇടിച്ച്  മദ്രസ വിദ്യർത്ഥി മരിച്ചു.കോക്കൂർ അത്താണി പ്പീടികയിൽ ഇല്ലത്ത് വളപ്പിൽ  നജീബിന്റെ രണ്ടാംക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് നബീൽ(6) ആണ് മരിച്ചത്.ബുധനാഴ്ച കാലത്ത്  എട്ടര മണിയോടെയാണ് അപകടം.മദ്രസ വിട്ടു വരികയായിരുന്ന നബീൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം.അകടത്തിൽ പരിക്കേറ്റ നബീലിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

പോലീസ് നടപടികൾ പൂർത്തിയാക്കി   പോസ്റ്റ്മോർട്ടത്തിനു ശേഷം  മൃതദേഹം വീട്ടുകാർക്ക് വിട്ട് നൽകും. മാതാവ്: സുഹറ. ആമിന, സൈമ
സഹോദരിമാരാണ്.