26 April 2024 Friday

കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്‌പിസി ക്യാമ്പ്‌ സമാപിച്ചു

ckmnews



ചങ്ങരംകുളം:കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന എസ്‌ പി സി (സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌) ത്രിദിന അവധിക്കാല സഹവാസ ക്യാമ്പിനെ സമാപന സംഗമം ബ്ലൊക്ക് പഞ്ചായത്ത്‌ മെംബർ റീസ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി റ്റി എ മുജീബ് കോക്കൂർ അദ്ധ്യക്ഷത്‌ വഹിച്ചു. എസ്‌ പി സി വിദ്യാർത്ഥികൾ നിർമ്മിച്ച കമ്മ്യൂണിറ്റി പാർക്കിന്റെ   സമർപ്പണം സ്കൂൾ വെൽഫയർ കമ്മറ്റി ചെയർമ്മാൻ അഷ്റഫ് കോക്കൂർ നിർവ്വഹിച്ചു. എസ്‌ എം സി ചെയ‌ർമാൻ പി പി സക്കീർ, രാജൻ ചിയ്യാനൂർ,സൈഫുനിസ, മണികണ്ഠൻ, ഷെജ,ലക്ഷ്മി പി വിനോദ്, കെ എം വിപിൻ ക പ്രസംഗിച്ചു.