26 April 2024 Friday

പുതുവത്സര ദിനത്തിൽ രാത്രികാല ബോധവൽക്കരണം നടത്തി

ckmnews



ചങ്ങരംകുളം: ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സിവിൽ ഡിഫൻസ് അപകടരഹിത പുതുവത്സരത്തിന്റെ ഭാഗമായി പൊന്നാനി അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ പൊന്നാനി സിവിൽ ഡിഫൻസ് അംഗങ്ങൾ ചങ്ങരംകുളം ഹൈവേയിൽ വെച്ച് വാഹന യാത്രക്കാർക്കും,ഡ്രൈവർമാർക്കും ട്രാഫിക്, ലഹരി വിരുദ്ധ ബോധവൽക്കരണവും ചുക്കുകാപ്പി വിതരണവും നടത്തി. ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു സിവിൽ ഡിഫൻസ് അംഗങ്ങളായ അനസ്. കാഞ്ഞിരമുക്ക്, അഭിലാഷ് കക്കടിപ്പുറത്ത്,  ശുഹൈബ് വളയംകുളം എന്നിവർ നേതൃത്വം നൽകി.