26 April 2024 Friday

ജനുവരി 14 ന് നടക്കുന്ന മൂക്കോല യുപി ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു

ckmnews



ചങ്ങരംകുളം:ജനുവരി 14 ന് മൂക്കുതല വടക്കു മുറി എസ്എസ്എം യുപി സ്കൂളിൽ നടക്കുന്ന മൂക്കോല യുപി ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു.യോഗത്തിൽ പ്രധാന അധ്യാപകൻ അബ്ദുൽ റസാക്ക് സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡന്റ് പിഎൻ ബാബു അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ വാർഡ് മെമ്പർമാരായ ഫയാസ്, ഉഷാ സുരേഷ്, രാഗി രമേശ്,നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വെസ് പ്രസിഡന്റ് ഒപി പ്രവിൺ ബ്ലോക്ക് മെമ്പർ ആശാലത എന്നിവരും സ്ഥലത്തെ പ്രധാന ക്ലബ് പ്രധിനിധികളും രക്ഷിതാക്കളും പങ്കെടുത്തു.ജനുവരി 14ന് നടക്കുന്ന പരിപാടിയിൽ ഫുഡ് ഫെസ്റ്റും പുരാവസ്തു പ്രദർശനവും വിവിധ തരം വസ്തുകളുടെ നിർമ്മാണവും വിൽപ്പനയും ഉണ്ടായിരിക്കും.കൂടാതെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.