09 May 2024 Thursday

കെആര്‍എംയു സംസ്ഥാന സമ്മേളനം 22ന് ചങ്ങരംകുളത്ത്.

ckmnews

ചങ്ങരംകുളം:പത്ര ദൃശ്യ ഡിജിറ്റല്‍ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്നവരുടെ കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ സംഘടനയായ കേരള റിപ്പോര്‍ട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സണ്‍സ് യൂണിയന്റെ രണ്ടാം സംസ്ഥാന സമ്മേളനം 22ന് ചങ്ങരംകുളത്ത് നടക്കും. ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം  നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, വി ടി ബല്‍റാം എംഎല്‍എ എന്നിവർ മുഖ്യഥിതികളാകും. ചങ്ങരംകുളം കാണി സിനിമയില്‍ നടന്ന സമ്മേളന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കെആര്‍എംയു സംസ്ഥാന പ്രസിഡന്റ് ഒ മനുഭരത് നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംചന്ദ് കാട്ടാക്കട അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി സെയ്ത് പരിപാടികള്‍ വിശദീകരിച്ചു. സംസ്ഥാന ജോ. സെക്രട്ടറി പീറ്റര്‍ ഏഴിമല, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വിജയന്‍ ചെറുപുഴ, ഉറുമീസ് തൃക്കരിപ്പൂര്‍, സന്തോഷ് കുന്നത്ത്, രാഗീഷ് രാജ, റാഷി പട്ടാമ്പി എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് പി ആര്‍ ഹരികുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ ടി പി ആനന്ദന്‍ നന്ദിയും പറഞ്ഞു.