26 April 2024 Friday

ലഹരിക്കെതിരെ നടത്തുന്ന ബൗധവത്കരണത്തിന്റെ ഭാഗമായി ദ്വിദിന പ്രഭാഷണം സംഘടിപ്പിച്ചു

ckmnews

ലഹരിക്കെതിരെ നടത്തുന്ന ബൗധവത്കരണത്തിന്റെ ഭാഗമായി ദ്വിദിന പ്രഭാഷണം സംഘടിപ്പിച്ചു


ചങ്ങരംകുളം:ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി പള്ളിക്കര ഖിദ്മത്തുൽ മുസ്ലിമീൻ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന പ്രഭാഷണം സംഘടിപ്പിച്ചു. "ലഹരിക്കെതിരെ നമുക്ക് ഒന്നിക്കാം എന്ന പ്രമേയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്.ചങ്ങരംകുളം എസ് ഐ ഖാലിദ് ഉദ്ഘാടനം ചെയ്തു,നുഅ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഷക്കീർ ഹുസൈൻ സഖാഫി മണ്ണാർക്കാട്, ജസീൽ കമാലി ഫൈസി അരക്കുപറമ്പ് ക്ലാസ്സിന് നേതൃത്വം നൽകി.അഷ്റഫ് കാട്ടിൽ, അലി ഫൈസി,എം.വി അബ്ദുൽ ഹയ്യ് , ഒ.പി നിയാസ്, ആലുങ്ങൽ മുഹമ്മദുണ്ണി , കുഞ്ഞിപ്പു ഹാജി, സിദ്ദീക് അഹ്സനി സംസാരിച്ചു.