09 May 2024 Thursday

കൊറോണ സുരക്ഷ സംവിധാനങ്ങളുമായി ചങ്ങരംകുളത്തെ ഓട്ടോ തൊഴിലാളികളും

ckmnews

ചങ്ങരംകുളം:കൊറോണ ഭീതിയില്‍ ആരോഗ്യ വകുപ്പിന്റെ സുരക്ഷ നിര്‍ദേശങ്ങളുമായി സഹരിച്ച് ചങ്ങരംകുളം ഹൈവേ സംയുക്ത ഓട്ടോ തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായി.കൊറോണ മുന്‍കരുതലുകളുടെ ഭാഗമായി ഓട്ടം കഴിഞ്ഞെത്തുന്ന ഓട്ടോറിക്ഷകള്‍ ഡെറ്റോള്‍  വച്ച് ക്ളീന്‍ ചെയ്യുന്ന മാതൃകാപരമായ പ്രവൃത്തിക്കാണ് ഓട്ടോ തൊഴിലാളികള്‍ തുടക്കം കുറിച്ചത്.ഇതിനായി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റില്‍ ഡെറ്റോള്‍ ഒഴിച്ച് വെച്ച പാത്രവും സ്ഥാപിച്ചിട്ടുണ്ട്