26 April 2024 Friday

നന്നംമുക്കിൽ മുസ്ലിംലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കമായി

ckmnews

നന്നംമുക്കിൽ മുസ്ലിംലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കമായി


ചങ്ങരംകുളം:പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള നന്നംമുക്ക് പഞ്ചായത്തിലെ മുസ്ലീം ലീഗ് സമ്മേളനങ്ങൾക്ക് തുടക്കമായി. മുതുകാട് ശാഖാ സമ്മേളനം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി.മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു.ഇ.കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.ചങ്ങരംകുളം മേഖലാ ലീഗ് പ്രസിഡന്റ് സി.എം യൂസഫ് മുഖ്യപ്രഭാഷണം നടത്തി.എ.വി അഹമ്മദ്, നരണിപ്പുഴ മുഹമ്മദലി,പി.വി. ഇബ്രാഹീം കുട്ടി,  റഷീദ് മുതുകാട്, വി.കെ സത്താർ, ഇ.കെ മുഹമ്മദ് സംസാരിച്ചു.ചേലക്കടവ് മേഖല ലീഗ് സമ്മേളനം സി.എം യൂസഫ് ഉദ്ഘാടനം ചെയ്തു. വി.മുഹദുണ്ണി ഹാജി അദ്ധ്യക്ഷത വഹിച്ചു.വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി.സുഹറ മമ്പാട്, എവി അഹമ്മദ്, റാഷിദ് നെച്ചിക്കൽ , ഇ.പി ഏനു ,കാട്ടിൽ അഷ്റഫ്, നരണിപ്പുഴ മുഹമ്മദലി, പി.വി ഇബ്രാഹീം കുട്ടി, ഇ.പി അലി, കെ.വി കുഞ്ഞിമോൻ സംസാരിച്ചു.ഡിസംബർ 31 ന് മുൻപായി ശാഖാ സമ്മേളങ്ങൾ പൂർത്തിയാവും.