27 April 2024 Saturday

തിൻമകൾക്ക് പ്രതിരോധം തീർക്കാൻ സാഹിത്യത്തിനും കലകൾക്കും മാത്രമേ സാധ്യമാകൂ:ആലംകോട് ലീലാകൃഷ്ണൻ

ckmnews

തിൻമകൾക്ക് പ്രതിരോധം തീർക്കാൻ സാഹിത്യത്തിനും കലകൾക്കും മാത്രമേ സാധ്യമാകൂ:ആലംകോട് ലീലാകൃഷ്ണൻ


ചങ്ങരംകുളം:സമൂഹത്തെ അസ്വസ്ഥമാക്കുന്ന

തിൻമകൾക്ക് പ്രതിരോധം തീർക്കാൻ സാഹിത്യത്തിനും കലകൾക്കും മാത്രമേ സാധ്യമാകൂ എന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.അഡ്വ:പി.രാജഗോപാല

മേനോന്റെ " വിഷുപ്പക്ഷി വിളിച്ചപ്പോൾ " എന്ന കവിതാ സമാഹാരം കവി പി.പി.രാമചന്ദ്രന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ.ചാത്തനാത്ത് അച്ചുതനുണ്ണി അധ്യക്ഷത വഹിച്ചു.ടി.വി. ശൂലപാണി , അടാട്ട് വാസുദേവൻ,സി.ശിവശങ്കരൻ മാസ്റ്റർ,പി.വി.നാരായണൻ , കെ.വി.ശശീന്ദ്രൻ , സോമൻ ചെമ്പ്രേത്ത് , എ.പി. ശ്രീധരൻ ,അഡ്വ.പി.രാജഗോപാലമേനോൻ എന്നിവർ പ്രസംഗിച്ചു.