26 April 2024 Friday

അതിശൈത്യത്തിലേക്ക് യുഎഇ; 22 മുതല്‍ തണുപ്പ് വര്‍ധിക്കും

ckmnews

യുഎഇയില്‍ ഈ മാസം 22ഓടെ ശീതകാലത്തിന് തുടക്കമാകും. ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച് 20 വരെ അതിശൈത്യം തുടരുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. 22ഓടെ യുഎഇയില്‍ ശൈത്യകാലം ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയായ WAMന് നല്‍കിയ പ്രസ്താവനയില്‍ അറബ് ഫെഡറേഷന്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസിലെ അംഗവും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. യുഎഇയില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 21, 22 തീയതികളിലായിരിക്കും ശൈത്യകാലത്തിന് തുടക്കംഅറേബ്യന്‍ പെനിന്‍സുല മേഖലയില്‍ ഈ സമയത്ത് ശൈത്യകാലം അതിന്റെ ഉച്ചസ്ഥായിയിലെത്തും. പ്രത്യേകിച്ച് ഡിസംബര്‍ പകുതി മുതല്‍ ഫെബ്രുവരി പകുതി വരെ. തീരപ്രദേശങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും മരുഭൂമിയിലും പര്‍വതപ്രദേശങ്ങളിലും 10 ഡിഗ്രി സെല്‍ഷ്യസിലും താഴെയുമായിരിക്കുമെന്ന് ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.